Picsart 23 10 02 16 44 48 060

അഫ്ഗാനിസ്താൻ ടീമിന്റെ മെന്ററായി അജയ് ജഡേജ

വരാനിരിക്കുന്ന ഐസിസി ലോകകപ്പ് 2023 ടൂർണമെന്റിനുള്ള അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒക്ടോബർ 5 ന് ആരംഭിക്കുന്ന ടൂർണമെന്റിനായി അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഫ്ഘാന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ അവർ ഗുവാഹത്തിയിൽ വെച്ച് നാളെ ശ്രീലങ്കയെ നേരിടാനായുള്ള ഒരുക്കത്തിലാണ്. അഫ്ഗാനിസ്ഥാൻ അവരുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെ ആണ് നേരിടേണ്ടത്.

Exit mobile version