Picsart 23 10 20 14 55 53 034

“കോഹ്ലി സെഞ്ച്വറി റെക്കോർഡ് മറികടന്നാൽ സച്ചിൻ ആകും ഏറ്റവും സന്തോഷിക്കുന്നത്” – ഇർഫാൻ പത്താൻ

സച്ചിന്റെ റെക്കോർഡ് കോഹ്ലി തകർക്കുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന സച്ചിൻ ആയിരിക്കും എന്ന് ഇർഫാൻ പത്താൻ. സ്റ്റാർ സ്‌പോർട്‌സിലെ ഇന്നലെ ഒരു ചർച്ചയിൽ സംസാരിക്കുക ആയിരുന്നു ഇർഫാൻ പത്താൻ. “വിരാട് കോഹ്‌ലിക്ക് ഈ സെഞ്ച്വറി വളരെ സവിശേഷമാണ്, അദ്ദേഹം ആഘോഷിച്ച രീതി കണക്കിലെടുക്കുമ്പോൾ. ലോകകപ്പിൽ അദ്ദേഹത്തിന് ഒരു കണ്ണുണ്ട്, ഒപ്പം സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിലേക്കും അദ്ദേഹം അടുത്തുവരികയാണ്,” പത്താൻ പറഞ്ഞു.

“കോഹ്ലി സെഞ്ച്വറി നേടുമ്പോൾ വിരാട് കോഹ്‌ലിയെക്കാളും ആരാധകരെക്കാളും സന്തോഷിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” , ഇർഫാൻ പത്താൻ പറഞ്ഞു. കോഹ്ലിക്ക് ഇന്നലെ നേടിയ സെഞ്ച്വറിയോടെ 48 ഏകദിന സെഞ്ച്വറികൾ ആയി. സച്ചിൻ ടെൻഡുൽക്കർക്ക് 49 ഏകദിന സെഞ്ച്വറി ആണ് ഉള്ളത്. കോഹ്ലിയെ ക്രിക്കറ്റ് ആരാധകർ GOAT എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്നും ഇർഫാൻ പറഞ്ഞു.

Exit mobile version