Site icon Fanport

ഇന്ന് ടോപ് ഓഫ് ദി ടേബിൾ പോര്, ഇന്ത്യ ന്യൂസിലൻഡിന് എതിരെ

ഇന്ന് ലോകകപ്പിൽ തീപാാറും പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യ അവരുടെ അഞ്ചാം മത്സരത്തിൽ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വെച്ചാണ് ന്യൂസിലൻഡിനെ നേരിടുന്നത്. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം.

ഇന്ത്യ 23 10 21 23 12 29 094

ഇന്ത്യൻ ടീമിൽ ഇന്ന് ഹാർദിക് പാണ്ഡ്യ ഊണ്ടാകില്ല. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ബെംഗളൂരുവിൽ ചികിത്സയിലാണ്‌. അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആകും ഇന്ത്യ ഇറങ്ങുക.

ന്യൂസിലൻഡും കളിച്ച നാലു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയെ നേരിടാൻ വരുന്നത്‌. ന്യൂസിലൻഡിനെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുക ആകും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലൻഡ് നിരയിൽ ഇന്ന് ടിം സൗത്തി ഉണ്ടാകും. കെയ്ൻ വില്യംസൺ ഇന്ന് കളിക്കില്ല. ഇന്ത്യ ഷമിയെ ആദ്യ ഇലവനിൽ എത്തിക്കാൻ സാധ്യതയുണ്ട്.

Exit mobile version