Mohammedshami

ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു!!! ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഒന്നാം സ്ഥാനത്തേക്ക്

ബാറ്റ്സ്മാന്മാര്‍ക്ക് 229 റൺസ് നേടുവാന്‍ മാത്രമേ സാധിച്ചുള്ളുവെങ്കിലും ബൗളര്‍മാര്‍ ദൗത്യം ഏറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെ 129 റൺസിന് എറിഞ്ഞിട്ട് 100 റൺസ് വിജയവുമായി ഇന്ത്യ. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 34.5 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടമായപ്പോള്‍  പിന്നീട് മത്സരത്തിൽ ഇംഗ്ലണ്ടിന് ഒരു തിരിച്ചുവരവ് സാധ്യമായില്ല. 27 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

Exit mobile version