Site icon Fanport

ഏഷ്യാ കപ്പ് ഫൈനലിലെ പരാജയം ഇന്ത്യയെ തോൽപ്പിക്കാൻ പ്രചോദനം ആകും എന്ന് ശ്രീലങ്ക കോച്ച്

ഏഷ്യാ കപ്പ് ഫൈനലിലെ ഫലം ശ്രീലങ്കയ്ക്ക് ഇന്ത്യയെ തോൽപ്പിക്കാൻ പ്രചോദനം ആകും എന്ന് ശ്രീലങ്കയുടെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ്. കൊളംബോയിൽ തങ്ങളുടെ സ്വന്തം ആരാധകർക്ക് മുന്നിൽ വലിയ പരാജയം ആയിരുന്നു ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഫൈനലിൽ ശ്രീലങ്ക വെറും 50 റൺസിന് ഓളൗട്ട് ആവുകയും ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യ 23 09 30 11 21 11 814

“ഏഷ്യാ കപ്പിലെ തോൽവി ടീമിന് കുറച്ച് പ്രചോദനം നൽകുമെന്ന് ഞാൻ കരുതുന്നു,” സിൽവർവുഡ് ബുധനാഴ്ച മുംബൈയിൽ പറഞ്ഞു. “ഏഷ്യാ കപ്പിലെ തോൽവി നാളെ പോരാടാനും ധാരാളം സ്പിരിറ്റ് കാണിക്കാനും ശ്രീലങ്കയ്ക്ക് കൂടുതൽ പ്രചോദനം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ വളരെ നല്ല ടീമാണ്, ഞങ്ങൾക്കറിയാം. അവർ ഈ ടൂർണമെന്റിൽ ഇതുവരെ മികച്ച ക്രിക്കറ്റ് കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് തങ്ങളുടെ കരുത്ത് എന്താണെന്ന് കാണിക്കാൻ ഇതൊരു നല്ല അവസരമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, ഏഷ്യാ കപ്പിലെ തോൽവി അവർക്ക് പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു

Exit mobile version