Picsart 23 11 02 21 19 09 309

ഏഴിൽ ഏഴും ജയിച്ച് ഇന്ത്യ, സെമി ഉറപ്പിച്ചു, ഇനി ഒന്നാം സ്ഥാനം

ഇന്ത്യ ഈ ലോകകപ്പിൽ അവരുടെ സമ്പൂർണ്ണ ആധിപത്യം തുടരുകയാണ്. ഇന്ന് ശ്രീലങ്കയെയും തോൽപ്പിച്ചതോടെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ലീഗ് ഘട്ടത്തിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് സെമിയിൽ എത്തുന്നത്. ഇന്ത്യ ഒരു കളിയിൽ പോലും സമ്മർദ്ദത്തിലേക്ക് വഴുതിവീഴാതെയാണ് കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ചത്. ഈ ലോകകപ്പിൽ പരാജയം അറിയാത്ത ഏക ടീമും ഇന്ത്യ ആണ്.

ഇന്ത്യ ഇന്ന് ശ്രീലങ്കയെ 55 റണ്ണിൽ ഓളൗട്ട് ആക്കി 302 റൺസിന്റെ വിജയം നേടിയതോടെ ഇന്ത്യയുടെ റൺ റേറ്റും വലിയ രീതിയിൽ മെച്ചപ്പെട്ടു. +2നു മുകളിൽ ആയി ഇന്ത്യയുടെ റൺ റേറ്റ്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും മാത്രമാണ് 2ന് മുകളിൽ റൺ റേറ്റ് ഉള്ളത്. ഇന്ത്യക്ക് ഇനി ഒന്നാം സ്ഥാനം ഉറപ്പിക്കുക ആകും ലക്ഷ്യം. ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിനുള്ള ഏക വെല്ലുവിളി ദക്ഷിണാഫ്രിക്ക ആണ്. ഇന്ത്യ അവരോടാണ് ഇനി അടുത്ത മത്സരത്തിൽ ഏറ്റുമുട്ടേണ്ടത്.

Exit mobile version