Picsart 23 10 29 21 40 18 022

ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ, തീപാറും!!

ഈ ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ള രണ്ടു ടീമുകൾ ആണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആകും ഇന്ത്യ ശ്രമിക്കുക. ഇന്ന് ജയിച്ചാൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയൂം എന്ന് ഉറപ്പാണ്.

ഇതുവരെ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ഒരു മത്സരം പരാജയപ്പെട്ട് ഇന്ത്യക്ക് രണ്ടു പോയിന്റ് പിറകിൽ ആണ്. ഇന്ത്യ ഇന്നും ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അതേ ടീമുമായാകും ഇറങ്ങുക. ഹാർദിക് പാണ്ഡ്യ പരിക്ക് കാരണം ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് 3 പേസർമാരുമായി തന്നെ ഇന്ത്യ ഇറങ്ങും.

ഇന്ന് ഉച്ചക്ക് 2 മണിക്ക് ആണ് മത്സരം ആരംഭിക്കുക. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർസ്പോർട്സിലും കാണാം.

Exit mobile version