Picsart 23 10 23 12 06 47 499

ഇന്ത്യക്ക് ഇനി ഒരാഴ്ച വിശ്രമം

ഇന്നലെ ന്യൂസിലൻഡിനെ തോൽപ്പിച്ച ഇന്ത്യക്ക് ഇനി വിശ്രമത്തിന്റെ ദിവസങ്ങളാണ്. ഇന്ത്യൻ ടീമിന് ഇനി ഒരാഴ്ച കഴിഞ്ഞു മാത്രമെ അടുത്ത മത്സരമുള്ളൂ. അതുകൊണ്ട് തന്നെ ടീം അടുത്ത രണ്ടു ദിവസങ്ങളിൽ യാത്ര ഒന്നും ചെയ്യില്ല. ഇന്നലെ കളി നടന്ന ധരംശാലയിൽ ആകും അടുത്ത രണ്ടു ദിവസം ഇന്ത്യൻ ചിലവഴിക്കുക. താരങ്ങൾ രണ്ട് ദിവസം പൂർണ്ണ അവധി ലഭിക്കും.

അടുത്തതായി ഒക്ടോബർ 29-ന് ലക്‌നൗവിൽ ഇംഗ്ലണ്ടിനെ ആണ് ഇന്ത്യ നേരിടുന്നത്‌. രണ്ടു ദിവസം കഴിഞ്ഞ് ഇന്ത്യ ലഖ്നൗവിലേക്ക് യാത്ര തിരിക്കും. ലഖ്നൗവിൽ വെച്ചാകും ഇന്ത്യ പരിശീലനം പുനരാരംഭിക്കുക. ലോകകപ്പിൽ ഇതുവരെ രണ്ട് ആഴ്ചക്ക് ഇടയിലായി ഇന്ത്യ 5 മത്സരങ്ങൾ കളിച്ചു. ഇന്ത്യയുടെ രണ്ട് അറ്റങ്ങളിലേക്കും ഇന്ത്യൻ ടീം യാത്രം ചെയ്യേണ്ടതായും വന്നു. അതുകൊണ്ട് തന്നെ ഈ ഒരാഴ്ചത്തെ വിശ്രമം ഇന്ത്യക്ക് അത്യാവശ്യമാണ്. ഈ സമയം കൊണ്ട് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം ചേരും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version