Picsart 23 10 11 11 09 33 403

ഇന്ത്യ പാക് പോരാട്ടം കളറാകും, മ്യൂസിക് ഷോ, സെലിബ്രിറ്റികളുടെ വൻ നിരയും

ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം ആണ് ക്രിക്കറ്റ് ലോകം ആകെ കാത്തിരിക്കുന്നത്. ഒക്ടോബർ 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം വർണാഭമാകും. ഇന്ത്യ-പാകിസ്ഥാൻ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒരു വലിയ സംഗീത ചടങ്ങ് നടത്താൻ ബി സി സി ഐ തീരുമാനിച്ചു. സെൽബ്രിറ്റികൾ ആയ ഗോൾഡൻ ടിക്കറ്റ് ഉടമകൾ കളി കാണാൻ ഉണ്ടാകുമെന്നും ജിസിഎ സെക്രട്ടറി അനിൽ പട്ടേൽ അറിയിച്ചു.

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് സച്ചിൻ ടെണ്ടുൽക്കർ, രജനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് കൈമാറിയിരുന്നു. ഇവരെല്ലാം ഇന്ത്യ പാക് പോരാട്ടം കാണാൻ ഗ്യാലറിയിൽ ഉണ്ടാകും. ഇവരെ കൂടാതെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് നിരവധി വിഐപികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോളിവുഡ് താരങ്ങൾ ആകും മ്യൂസിക് ഷോയുടെ ഭാഗമാവുക. 20-25 പാകിസ്ഥാൻ മാധ്യമങ്ങളും മത്സരത്തിനായി എത്തും. അതീവ സുരക്ഷയിൽ ആകും മത്സരം നടക്കുക.

Exit mobile version