Picsart 23 11 12 23 37 18 706

“തോൽവി എന്തിന് ഓർക്കണം, ഈ ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചിട്ടുണ്ട്” രവി ശാസ്ത്രി

ലോകകപ്പിൽ ന്യൂസിലൻഡിനെ സെമിയിൽ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യ പഴയ ചരിത്രങ്ങൾ ഓർക്കേണ്ടതില്ല എന്ന് രവി ശാസ്ത്രി. 2019ലെ തോൽവിയെക്കുറിച്ച് ഇന്ത്യ ഒരൽപ്പം പോലും വിഷമിക്കേണ്ടതില്ലെന്നും 2023 ലെ ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനു മേൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രി പറഞ്ഞു.

“എന്തിന് ഇന്ത്യ ആ പഴയ തോൽവിയിലേക്ക് തിരിഞ്ഞുനോക്കണം? ഈ ലോകകപ്പിൽ ഞങ്ങൾ ഇതിനകം അവരെ തോൽപിച്ചു. അത് കൊണ്ട് അത് ഓർക്കുക. ഇന്ത്യ സെമിയിലും ആധിപത്യം പുലർത്തും” ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിൽ രവി ശാസ്ത്രി പറഞ്ഞു.

നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ഐ സി സി ടൂർണമെന്റുകളിൽ നോക്കൗട്ട് സ്റ്റേജുകളിൽ എന്നും ന്യൂസിലൻഡിന് എതിരെ പതറിയ ചരിത്രമാണ് ഇന്ത്യക്ക് ഉള്ളത്. നവംബർ 15ന് വാങ്കഡെയിൽ ആ റെക്കോർഡ് ഇന്ത്യ തിരുത്തും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശ്വസിക്കുന്നത്‌

Exit mobile version