പാക്കിസ്ഥാൻ പുറത്താവാൻ വേണ്ടി ഇന്ത്യ തോറ്റുകൊടുക്കുമെന്ന് മുൻ താരം

ലോകകപ്പ് സെമി കാണാതെ പാകിസ്ഥാൻ പുറത്താവാൻ ഇന്ത്യൻ അവസാന മത്സരങ്ങളിൽ തോറ്റുകൊടുക്കുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. ഇന്ത്യ പാകിസ്ഥാൻ സെമി ഫൈനലിൽ എത്തുന്നത് ഇഷ്ട്ടപെടുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുടെ അവസാന മത്സരങ്ങളായ ബംഗ്ളദേശിനെതിരായ മത്സരവും ശ്രീലങ്കക്കെതിരായ മത്സരവും ഇന്ത്യ തോറ്റുകൊടുക്കുമെന്നാണ് മുൻ പാകിസ്ഥാൻ താരം പറഞ്ഞത്.  ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർക്കെതിരെയും ബാസിത് അലി ആരോപണം ഉന്നയിച്ചു. ഇന്ത്യക്കെതിരെ വാർണർ മനഃപൂർവം സ്കോറിന് വേഗത കുറച്ചുവെന്നും ബാസിത് അലി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ച് തങ്ങളുടെ സെമി സാധ്യത ഉറപ്പിച്ചിരുന്നു. പാകിസ്ഥാന് ഇനിയുള്ള മത്സരങ്ങൾ അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയുമാണ്. 7 മത്സരങ്ങൾ കളിച്ച പാകിസ്ഥാൻ 7 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി സാധ്യതയുള്ളൂ.

Exit mobile version