Picsart 23 10 09 22 17 17 992

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും എന്ന് ആൻഡേഴ്സൺ

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രവചിച്ച് വെറ്ററൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് 2023 ലോകകപ്പ് കാമ്പെയ്‌ൻ ഒരു പരാജയത്തോടെ ആണ് ആരംഭിച്ചത് എങ്കിലും ഇംഗ്ലണ്ട് ഫൈനലിൽ എത്തും എന്ന് ആൻഡേഴ്സൺ പറയുന്നു.

“ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരായിരിക്കും സെമി ഫൈനലിസ്റ്റുകൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്ക എങ്ങനെ തിരിച്ചുവന്നു എന്നത് ഞാൻ ഇഷ്ടപ്പെട്ടു. അവരുടെ ബാറ്റിംഗ് ശക്തമാണ്, അവർക്ക് ബൗളിംഗിൽ നല്ല ഓപ്ഷനുകളുണ്ട്.” ആൻഡേഴ്സൺ പറയുന്നു.

“ന്യൂസിലൻഡും പാകിസ്ഥാനും ടോപ് 4ന് അടുത്തുവരുമെങ്കിലും ഇരുവർക്കും സെമി നഷ്ടമാകും. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് ഫൈനലിൽ പരാജയപ്പെടുത്തുന്നത് എനിക്ക് കാണാൻ കഴിയും,” ആൻഡേഴ്സൺ പറഞ്ഞു

Exit mobile version