Site icon Fanport

ന്യൂസിലൻഡിനെ നേരിടാനായി ഇന്ത്യൻ ടീം ധരംശാലയിൽ എത്തി

ഇന്ത്യ അവരുടെ അഞ്ചാം മത്സരം കളിക്കാനായി ഹിമാചൽ പ്രദേശിലെ ധരംശാലയിൽ എത്തി. ഇന്ന് രാവിലെ തന്നെ ഇന്ത്യ ഹിമാചലിൽ വിമാനം ഇറങ്ങി. ഒക്ടോബർ 22ന് ധരംശാലയിൽ വെച്ച് ന്യൂസിലൻഡിനെ ആണ് ഇന്ത്യ നേരിടേണ്ടത്. ഇന്ന് ഹിമാചലിൽ എത്തിയ ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യ ഇല്ല‌. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ബെംഗളൂരുവിലേക്ക് പോയി. അവിടെ അദ്ദേഹം കൂടുതൽ ചികിത്സ തേടും.

ഇന്ത്യ 23 10 19 22 38 08 658

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആകും ഇന്ത്യ ഇറങ്ങുക. ന്യൂസിലൻഡും കളിച്ച നാലു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയെ നേരിടാൻ വരുന്നത്‌. നാളെ മുതൽ ഇന്ത്യ ധരംശാലയിൽ പരിശീലനത്തിന് ഇറങ്ങും. ന്യൂസിലൻഡിനെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുക ആകും ഇന്ത്യയുടെ ലക്ഷ്യം.

Exit mobile version