Picsart 23 11 12 16 43 46 564

ചരിത്രം കുറിച്ച് ഇന്ത്യ, ആദ്യ അഞ്ചു ബാറ്റർമാരും അർധ സെഞ്ച്വറിക്ക് മുകളിൽ

ഇന്ന് ലോകകപ്പിൽ ഇന്ത്യ ഒരു ചരിത്രം എഴുതി. ഇന്ന് നെതർലാൻസിനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ആദ്യ അഞ്ചു താരങ്ങളും അർദ്ധ സെഞ്ച്വറി കടന്നു. ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ അഞ്ച് ബാറ്റർമാരും അർദ്ധ സെഞ്ച്വറി നേടുന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത് മൂന്നാമത്തെ തവണ മാത്രമാണ് ഒരു ടീമിലെ ആദ്യം 5 ബാറ്റർമാരും അർദ്ധ സെഞ്ച്വറിയിൽ എത്തുന്നത്.

ഇന്ന് ആദ്യം ഇറങ്ങിയ ഓപ്പണർമാരായി എത്തിയ ഗില്ലും രോഹിതും ഫിഫ്റ്റി നേടി. ഗിൽ 51 റൺസും രോഹിത് ശർമ്മ 61 റൺസും നേടിയി. മൂന്നാമതായി എത്തിയ വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറി നേടി. കോഹിലി 51 റൺസുമായാണ് കളം വിട്ടത്‌. അതുകഴിഞ്ഞ് ഇറങ്ങിയ ശ്രേയസ് അയ്യറും കെ എൽ രാഹുലും വലിയ സ്കോർ തന്നെ നേടി. ശ്രേയയ്സും രാഹുൽ സെഞ്ച്വറി നേടി. ശ്രേയസ് 127 റൺസും കെ എൽ രാഹുൽ 102 റൺസും നേടി.

മുമ്പ് രണ്ടു തവണ ഓസ്ട്രേലിയ ആണ് ഏകദിനത്തിൽ ഈ നേട്ടത്തിൽ എത്തിയത്. ഓസ്ട്രേലിയയുടെ ആ രണ്ടു മത്സരവും ഇന്ത്യയ്ക്കെതിരെ ആയിരുന്നു.

Exit mobile version