Picsart 23 10 26 10 20 59 466

ഹാർദിക് പാണ്ഡ്യക്ക് അടുത്ത മൂന്ന് മത്സരങ്ങളും നഷ്ടമാകും

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ലിഗമന്റ് ഇഞ്ച്വറി ആണെന്ന് റിപ്പോർട്ട്. അതുകൊണ്ട് തന്നെ താരം കളത്തിലേക്ക് തിരികെയെത്താൻ സമയമെടുക്കും. ചുരുങ്ങിയത് സെമി ഫൈനൽ വരെ താരം പുറത്തിരിക്കും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. ചിലപ്പോൾ ഈ ലോകകപ്പിൽ ഇനി കളിച്ചില്ല എന്നും വരാം. ചുരുങ്ങിയത് അടുത്ത മൂന്ന് മത്സരങ്ങൾ എങ്കിലും ഹാർദികിന് നഷ്ടമാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് എതിരായ മത്സരമാകും നഷ്ടമാകുക. ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയാകും. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് തിരിച്ചടി ആയത്. പരിക്കിന്റെ കൂടുതൽ ചികിത്സയ്ക്ക് ആയി ഹാർദിക് ഇപ്പോൾ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആണ് ഉള്ളത്. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. ഹാർദിക് ഇല്ല എങ്കിൽ ന്യൂസിലൻഡിന് എതിരെ എന്ന പോലെ മുഹമ്മദ് ഷമിയെയും സൂര്യകുമാറിനെയും ഇന്ത്യ ആദ്യ ഇലവനിൽ നിലനിർത്തും എന്ന് പ്രതീക്ഷിക്കാം.

Exit mobile version