Site icon Fanport

ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരെയും കളിക്കില്ല

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഇംഗ്ലണ്ടിന് എതിരായ മത്സരവും നഷ്ടമാകും. താരം ഇന്ത്യയുടെ അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ഇപ്പോഴും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായിട്ടില്ല. ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ താരത്തെ റിസ്ക് ചെയ്യെണ്ട എന്നാണ് ഇപ്പോൾ ഇന്ത്യയുടെ തീരുമാനം.

ഹാർദിക് 23 08 14 10 07 19 403

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് തിരിച്ചടി ആയത്. പരിക്കിന്റെ കൂടുതൽ ചികിത്സയ്ക്ക് ആയി ഹാർദിക് ഇപ്പോൾ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആണ് ഉള്ളത്. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. ഹാർദിക് ഇല്ല എങ്കിൽ ന്യൂസിലൻഡിന് എതിരെ എന്ന പോലെ മുഹമ്മദ് ഷമിയെയും സൂര്യകുമാറിനെയും ഇന്ത്യ ആദ്യ ഇലവനിൽ നിലനിർത്തും.

Exit mobile version