Picsart 23 10 10 22 54 49 902

ഗിൽ ഇന്ന് പരിശീലനത്തിന് ഇറങ്ങും

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പരിശീലനം പുനരാരംഭിക്കും. ഡെങ്കിപ്പനി ബാധിച്ച ശുഭ്മാൻ ഗിൽ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പരിശീലന ഗ്രൗണ്ടിലേക്ക് തിരികെയെത്തുന്നത്‌. ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ ഗില്ലിന് നഷ്ടമായിരുന്നു‌. പനി ഭേദമായ ഗിൽ ഇന്നമെ ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയിരുന്നു.

ചെന്നൈയിൽ ഇരിക്കെ ഗിൽ ആരോഗ്യ സ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും ഗിൽ പാകിസ്താനെതിരായ മത്സരത്തിൽ കളിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല. ഒക്ടോബർ 14നാണ് ഇന്ത്യ പാകിസ്താൻ മത്സരം നടക്കുന്നത്‌‌. ഗില്ലിന്റെ അഭാവത്തിൽ ഓപ്പണറായ ഇഷാൻ കിഷൻ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 0, 47 എന്നീ സ്കോറുകൾ ആണ് നേടിയത്. ഗിൽ ഇല്ലെങ്കിൽ ഇഷൻ തന്നെ പാകിസ്താനെതിരെയും ഓപ്പൺ ചെയ്യും.

Exit mobile version