Picsart 23 10 07 01 02 54 484

ഗിൽ ഓസ്ട്രേലിയക്ക് എതിരെ കളിക്കാൻ ഇപ്പോഴും സാധ്യത ഉണ്ട് എന്ന് ദ്രാവിഡ്

ലോകകപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ ഗിൽ കളിക്കില്ല എന്ന് ഉറപ്പിച്ച് പറയാതെ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒക്ടോബർ 8 ഞായറാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഇരിക്കുകയാണ്. എന്നാൽ ഓപ്പണർ ഗിൽ ഡെങ്കി പനി ബാധിച്ചതിനാൽ ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. ഗിൽ കളിക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഗില്ലിന്റെ ഫിറ്റ്‌നസിനെ കുറിച്ച് സംസാരിച്ച ദ്രാവിഡ്, ഗില്ലിന്റെ ആരോഗ്യം മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞു. ഓസ്‌ട്രേലിയൻ മത്സരത്തിൽ ഗില്ലിനെ ഒഴിവാക്കിയിട്ടില്ല എന്ന് ദ്രാവിഡ് പറഞ്ഞു.

“മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. ഞങ്ങൾക്ക് 36 മണിക്കൂർ സമയമുണ്ട്, അവർ എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം. അവൻ തീർച്ചയായും സുഖം പ്രാപിക്കുന്നു. മെഡിക്കൽ സംഘം ഇതുവരെ അദ്ദേഹത്തെ കളിയിൽ ഒഴിവാക്കിയിട്ടില്ല. ഞങ്ങൾ അവനെ അനുദിനം നിരീക്ഷിച്ചുകൊണ്ടേയിരിക്കും. നാളത്തെ ദിവസം അദ്ദേഹത്തിന് എങ്ങനെ ഉണ്ടാകും എന്ന് നമുക്ക് നോക്കാം, ”ദ്രാവിഡ് പറഞ്ഞു.

Exit mobile version