Picsart 23 10 22 19 49 57 366

മൂടൽമഞ്ഞ്, ഇന്ത്യ ന്യൂസിലൻഡ് മത്സരം നിർത്തിവെക്കേണ്ടി വന്നു

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ലോകകപ്പ് മത്സരം മോശം കാലാവസ്ഥ കാരണം നിർത്തിവെച്ചു. ധരംശാലയിൽ നടക്കുന്ന മത്സരം മൂടൽമഞ്ഞ് കാരണമാണ് നിർത്തിവെച്ചിരിക്കുന്നത്. മഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ വിസിബിലിറ്റി കുറഞ്ഞു. ഇതോടെ കളി തുടരാൻ പറ്റാത്ത സാഹചര്യമായി. ഇരുപതു മിനുട്ടോളം കളി തടസ്സപ്പെട്ടു. ഈ കാലാവസ്ഥ മാറിയതോടെ കളി പുനരാരംഭിക്കാൻ തീരുമാനിച്ചു.

കളി നിർത്തിവെക്കുമ്പോൾ ഇന്ത്യ 15.4 ഓവറിൽ 100/2 എന്ന മികച്ച നിലയിൽ ആയിരുന്നു. 9 പന്തിൽ നിന്ന് 21 റൺസ് എടുത്ത് ശ്രേയസ് അയ്യറും 7 റൺസുമായി വിരാട് കോഹ്ലിയുമായി ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ജയിക്കാൻ ഇനി 174 റൺസ് കൂടെ വേണം‌.

46 റൺസ് എടുത്ത രോഹിത് ശർമ്മയെയും 26 റൺസ് എടുത്ത ശുഭ്മൻ ഗില്ലിനെയും ആണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരെയും ഫെർഗൂസൺ ആണ് പുറത്താക്കിയത്.

Exit mobile version