ഇംഗ്ലണ്ടിനെതിരെയുള്ളത് വമ്പന്‍ പോരാട്ടം, എഡ്ജ്ബാസ്റ്റണില്‍ തീപാറുന്ന പോരാട്ടമാവും കാണികളെ കാത്തിരിക്കുന്നതെന്ന് ഫിഞ്ച്

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ മത്സരം തീപാറുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ടൂര്‍ണ്ണമെന്റില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു. അന്ന് 64 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ടൂര്‍ണ്ണമെന്റിലെ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടമായിരിക്കും ഇതെന്നും ഫിഞ്ച് പറഞ്ഞു.

എഡ്ജ്ബാസ്റ്റണിലെ കാണികള്‍ വളരെ മികച്ച അനുഭവം സൃഷ്ടിക്കുന്നവരാണെന്നും നിറഞ്ഞ് കവിഞ്ഞ ആരാധകൂട്ടം ഇരു ടീമുകളില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ ഈ മത്സരത്തിനുള്ള ഒരുക്കമാവും ഓസ്ട്രേലിയ ചെയ്യുന്നതെന്നും ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.

Exit mobile version