Saurabhambatkar

ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍!!! സൈഡ് ആം സ്പെഷ്യലിസ്റ്റിനെ നിയമിച്ച് ഇംഗ്ലണ്ട്

ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യയുടെ സൈഡ് ആം സ്പെഷ്യലിസ്റ്റിനെ ഇംഗ്ലണ്ട് ടീമിനെ സഹായിക്കുവാനായി എത്തിച്ച് ഇസിബി. ഇന്ത്യയുടെ സൗരഭ് അമ്പാട്കര്‍ ആണ് ടീമിനൊപ്പം ചേരുന്നത്. സൗരഭ് ഐപിഎലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോഡേൺ ഡേ ക്രിക്കറ്റിൽ സൈഡ് ആം സ്പെഷ്യലിസ്റ്റുകളുടെ സേവനം ഏറെ തേടുന്ന സമയം ആണ് ഇത്. ലെഫ്റ്റം ആം പേസര്‍മാര്‍ക്കെതിരെ പൊതുവേ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ടിന് ഇപ്പോള്‍ ഇടം കൈയ്യനായ സൗരഭിന്റെ സേവനം ഏറെ പ്രയോജനകരമാകും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാണ്ടിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

Exit mobile version