Site icon Fanport

ഇന്ത്യൻ ജേഴ്‌സി ഓറഞ്ചോ നീലയോ ബിസിസിഐക്ക് തീരുമാനിക്കാം

ഇന്ത്യൻ ടീമിന്റെ എവേ ജേഴ്‌സി കളറിനെ കുറിച്ചുള്ള വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ നീല ജേഴ്‌സി ആയിരിക്കില്ല ടീം ഇന്ത്യ അണിയുക എന്നുറപ്പാണ്. ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ട് നീലക്കളർ ജേഴ്‌സി അണിഞ്ഞിറങ്ങുമ്പോൾ ടീം ഇന്ത്യ ഓറഞ്ച് കളറുമായിട്ടാകും ഇറങ്ങുക.

ഇന്ത്യൻ ടീം ജേഴ്‌സിയുടെ കളർ മാറ്റം ചൂടുപിടിച്ച അരാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട് ഇന്ത്യയിൽ. എന്നാൽ ഇന്ത്യൻ ടീം ഏത് ജേഴ്‌സി അണിയണമെന്നത് ബിസിസിഐക്ക് തീരുമാനിക്കാം എന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിങ് ബോഡിയായ ഐസിസിയുടെ പക്ഷം. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, സൗത്ത് ആഫ്രിക്ക,അഫ്ഘാനിസ്ഥാൻ,ബംഗ്ലാദേശ് എന്നി ടീമുകളും ജേഴ്‌സിയുടെ കളർ മാറ്റണ്ടി വന്നു.

Exit mobile version