Picsart 23 10 04 21 05 37 616

പരിക്ക്, ബെൻ സ്റ്റോക്സ് ലോകകപ്പ ഉദ്ഘാടന മത്സരത്തിൽ കളിക്കില്ല

നാളെ ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കാനിരിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ഇടുപ്പിന് പരിക്കേറ്റതിനാൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് കളിക്കില്ല. ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ തന്നെ സ്റ്റോക്സ് കളിക്കില്ല എന്ന് സൂചന നൽകി. “ഇത് റിസ്ക് എടുക്കാനുള്ള സമയമല്ല” എന്ന് ബട്ലർ പറഞ്ഞു.

സ്റ്റോക്സിന് ഇടുപ്പിൽ നേരിയ പരിക്കുണ്ട്. പരിക്ക് സാദമുള്ളതല്ല എങ്കിലും കരുതലോടെയാണ് സമീപിക്കുന്നത്. ബട്ലർ പറഞ്ഞു. 32 കാരനായ സ്റ്റോക്‌സിനെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് ലോകകപ്പിലേക്ക് തിരഞ്ഞെടുത്തത്, കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സ്റ്റോക്സ് ഈ ലോകകപ്പിൽ ബൗൾ ചെയ്യാൻ സാധ്യതയില്ല. സ്റ്റോക്‌സ് ഇല്ലാ എങ്കിൽ ഹാരി ബ്രൂക്കിനെ നാളെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തും.

Exit mobile version