Site icon Fanport

വിരാട് കോഹ്‌ലിയുടെ ആരാധകൻ ബെൻ സ്റ്റോക്ക്സ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് സ്റ്റൈലിന്റെ ആരാധകനാണ് താൻ എന്ന് തുറന്നു പറഞ്ഞ് ബെൻ സ്റ്റോക്ക്സ്. ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബെൻ സ്റ്റോക്ക്സിന്റെ പ്രതികരണം വന്നത്. കോഹ്‌ലിയും സ്റ്റീവ് സ്മിത്തും ക്രിക്കറ്റിനെ തങ്ങളുടേതായ സ്റ്റൈല് കൊണ്ട് മനോഹരമാക്കുകയാണ് എന്ന് ബെൻ സ്റ്റോക്ക്സ് പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ നിലവിൽ ഒന്നാം റാങ്ക് ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാണ്.

220 മത്സരങ്ങളിൽ ഇന്നും 41 സെഞ്ചുറികളാണ് വിരാട് കോഹ്ലി അടിച്ചു കൂട്ടിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ് കോഹ്‌ലിക്ക് മുൻപിൽ സെഞ്ചുറിയുടെ കാര്യത്തിലുള്ളത്. 49 സെഞ്ചുറികൾ എന്ന റെക്കോർഡ് ആണ് സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ളത്.

Exit mobile version