Site icon Fanport

ഡൽഹിയിലെ വായു മലിനീകരണം, പരിശീലന സെഷന്‍ ഉപേക്ഷിച്ച് ബംഗ്ലാദേശ്

ഡൽഹിയിലെ വായു മലിനീകരണം കാരണം ബംഗ്ലാദേശ് തങ്ങളുടെ പരിശീലന സെഷന്‍ ഉപേക്ഷിച്ചു. ബംഗ്ലാദേശ് ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ് അടുത്ത മത്സരത്തിൽ ശ്രീലങ്കയെ ഡൽഹിയിലെ അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നവംബര്‍ 6ന് നേരിടുവാനിരിക്കുമ്പോളാണ് ഈ നീക്കം.

ടൂര്‍ണ്ണമെന്റിൽ ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു. ഒട്ടനവധി താരങ്ങള്‍ ചുമയുടെ പ്രശ്നം ഉന്നയിച്ചതോടെയാണ് പരിശീലന സെഷന്‍ ഉപേക്ഷിച്ചത്.

Exit mobile version