Picsart 23 10 05 12 21 46 552

“ഇന്ത്യയുടെ ആതിഥ്യ മര്യാദ ഞെട്ടിച്ചു, ഇവിടം സ്വന്തം നാടു പോലെ തോന്നുന്നു” – ബാബർ അസം

ഏകദിന ലോകകപ്പിന് ഇന്ത്യയിൽ എത്തിയ പാകിസ്താന് ലഭിച്ച സ്വീകരണവും പരിചരണവും ഞെട്ടിച്ചു എന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമ. ടീം ഈ ആതിഥ്യം നന്നായി ആസ്വദിച്ചുവെന്ന് ബാബർ അസം പറഞ്ഞുച്ച ബാബർ അഹമ്മദാബാദിൽ നടന്ന ക്യാപ്റ്റൻ ദിനത്തിൽ സംസാരിക്കുക ആയിരുന്നു. ബാബറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ വരവാണ് ഇത്.

“ഞങ്ങൾക്ക് നല്ല സ്വീകരണം ലഭിച്ചു, ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ആളുകൾ ഞങ്ങളോട് പ്രതികരിച്ച രീതി താനും എന്റെ ടീമിലെ എല്ലാവരും ആസ്വദിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇവിടെ ഒരാഴ്ചയായി ഹൈദരാബാദിൽ ഉണ്ട്, ഞങ്ങൾ ഇന്ത്യയിലാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല; അത് പോലെയായിരുന്നു അത്.” ബാബർ പറയുന്നു

“ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉള്ളത് പോലെ ആണ് തോന്നുന്നത്, ഞങ്ങൾ ഇത് ഒരുപാട് ആസ്വദിച്ചു, ഇത് നല്ലതാണ്, എല്ലാവർക്കും 100% നൽകാനും ടൂർണമെന്റ് ആസ്വദിക്കാനുമുള്ള ഒരു സുവർണ്ണാവസരമാണിതെന്ന് ഞാൻ കരുതുന്നു,” പാകിസ്താൻ ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version