Picsart 23 09 05 15 49 21 904

ഓസ്ട്രേലിയക്ക് ഒപ്പം ഏകദിന ലോകകപ്പും ജയിക്കണം എന്ന് ആഡം സാമ്പ

2023ലെ ഏകദിന ലോകകപ്പ് വിജയിക്കാൻ ഓസ്ട്രേലിയ തീവ്രമായി ശ്രമിക്കും എന്ന് ഓസ്‌ട്രേലിയയുടെ സ്പിന്നർ ആദം സാംപ. 2019 ലോകകപ്പിൽ ഓസ്‌ട്രേലിയ സെമി ഫൈനൽ ഘട്ടത്തിൽ പുറത്തായിരുന്നു. 2021 ടി20 ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയ അത് ഏകദിനത്തിലും ആവർത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് സാമ്പ പറഞ്ഞു.

“ടി20 ലോകകപ്പ് നേടിയത് ക്രിക്കറ്റ് ഫീൽഡിൽ എനിക്കുണ്ടായ ഏറ്റവും മികച്ച വികാരങ്ങളിലൊന്നാണ്, 50 ഓവർ ലോകകപ്പ് നേടുന്നതും സമാനമായ ഒരു വികാരമായിരിക്കും,” ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ടൂറിനിടെ സാമ്പ പറഞ്ഞു.

“രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നേടിയ ലോകകപ്പിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചിന്തിക്കുകയാണ്, ആ വികാരം പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയാണ്,” സാമ്പ ഐസിസിയോട് പറഞ്ഞു.

“ഞങ്ങളുടെ 2019 ലോകകപ്പിൽ ഞങ്ങൾ നിരാശരാണ്, അതുകൊണ്ട് തന്നെ ഒരു ഏകദിന ലോകകപ്പ് നേടാനുള്ള ആഗ്രഹം ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version