Site icon Fanport

ഓസ്ട്രേലിയ ഫോമിലേക്ക് ഉള്ള വഴി കണ്ടെത്തേണ്ടതുണ്ട് എന്ന് കമ്മിൻസ്

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 134 റൺസിന്റെ തോൽവിക്ക് ശേഷം സംസാരിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഓസ്ട്രേലിയ പെട്ടെന്നു തന്നെ നല്ല പ്രകടനത്തിലേക്കുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് പറഞ്ഞു. 1992ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽക്കുന്നത്.

ഓസ്ട്രേലിയ 23 10 13 00 30 16 529

“ഈ ടൂർണമെന്റിൽ ഞങ്ങൾ ഒരു വെല്ലുവിളിയാകണമെങ്കിൽ, ആദ്യം ബാറ്റ് ചെയ്യുന്നോ രണ്ടാമത് ബാറ്റു ചെയ്യുന്നോ എന്ന് പരിഗണിക്കാതെ പ്രകടനം നടത്താനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്,” കമ്മിൻസ് പറഞ്ഞു.

അടുത്ത മത്സരത്തിന് മുമ്പ് കുറച്ച് കാര്യങ്ങൾ ഓസ്ട്രേലിയ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് രാത്രി താൻ കൂടുതൽ പറയണമെന്ന് കരുതുന്നില്ല, ടീമിലെ എല്ലാവരും വേദനയിലും നിരാശയിലുമാണ്, ഞങ്ങൾ കുറച്ച് ദിവസത്തേക്ക് വിശ്രമിക്കും, അടുത്ത മത്സരത്തിൽ കൂടുതൽ ശക്തമായി തിരിച്ചുവരാൻ ഞങ്ങൾ ശ്രമിക്കും.” കമ്മിൻസ് പറഞ്ഞു.

“ക്വിന്റൺ ഡി കോക്ക് ഇന്ന് നന്നായി ബാറ്റ് ചെയ്തു, എങ്കിലും 310 എന്ന സ്കോറിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു, അത് നേടാൻ ആകുമെന്ന് കരുതി. അവരുടെ ബൗളർമാർ വളരെ നന്നായി ബൗൾ ചെയ്തു ”കമ്മിൻസ് പറഞ്ഞു.

Exit mobile version