Picsart 23 09 30 18 37 03 432

ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് അശ്വിൻ

വരാനിരിക്കുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് രവിചന്ദ്രൻ അശ്വിൻ. അതുകൊണ്ട് ഈ ലോകകപ്പ് ആസ്വദിക്കുന്നതായിരിക്കും പ്രധാനം. ഇന്ത്യയ്‌ക്കുള്ള എന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാണെന്നതിനാൽ ഇപ്പോൾ ഈ ലോകകപ്പ് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ ലോകകപ്പിനുള്ള ആദ്യ ടീമിൽ അശ്വിൻ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അക്സർ പട്ടേലിനു പകരക്കാരനായാണ് അശ്വിൻ ഇപ്പോൾ ലോകകപ്പിൽ എത്തിയത്‌.

“ടീം മാനേജ്‌മെന്റ് എന്നിൽ വിശ്വാസമർപ്പിക്കുകയും ലോകകപ്പ് ടീമിലെത്താൻ എന്നെ പിന്തുണക്കുകയും ചെയ്തു, ഇത്തരത്തിലുള്ള ടൂർണമെന്റുകളിൽ സമ്മർദ്ദം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം” അശ്വിൻ പറഞ്ഞു. ഈ ലോകകപ്പിന് താൻ തയ്യാറാണെന്നും 37കാരൻ പറഞ്ഞു.

Exit mobile version