Picsart 23 09 18 19 49 44 698

ജോഫ്ര ആർച്ചർ ലോകകപ്പ് ടീമിനൊപ്പം ഇന്ത്യയിലേക്ക് വരും

ജോഫ്ര ആർച്ചർ ലോകകപ്പ് ടീമിനൊപ്പം റിസർവ് താരമായി യാത്ര ചെയ്യുമെന്ന് ഇംഗ്ലണ്ട് പുരുഷ ടീം ദേശീയ സെലക്ടർ ലൂക്ക് റൈറ്റ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫിറ്റ്‌നസ് പ്രശ്‌നങ്ങളാൽ ടീമിൽ ഇടം നേടാൻ ആർച്ചറിനായിരുന്നില്ല. ഇംഗ്ലണ്ട് പ്രഖ്യാപിച്ച അവസാന 15 അംഗ ലോകകപ്പ് സ്ക്വാഡിലും ആർച്ചർ ഉണ്ടായിരുന്നില്ല.

തുടർച്ചയായ മൂന്നാം വർഷമാണ് ആർച്ചർ പരിക്കിനോട് മല്ലിടുന്നത്. ആഷസ് പരമ്പരയും ടി20 ലോകകപ്പും എല്ലാം താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) മുംബൈ ഇന്ത്യൻസിനും താരത്തെ നഷ്ടമായി. ആർച്ചർ സമീപകാലത്ത് വീണ്ടും ക്രിക്കറ്റ് കളിച്ചു തുടങ്ങി എങ്കിലും ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് നേരെ താരത്തെ എടുക്കുന്നത് ആർച്ചറിന് തന്നെ വിനയാകും എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

ടൂർണമെന്റിനിടെ പരിക്കുകൾ സംഭവിച്ചാൽ ആർച്ചർ ടീമിലേക്ക് എത്തും.

Exit mobile version