Picsart 23 10 22 18 21 25 422

ഹാർദിക് പാണ്ഡ്യ ഫിറ്റ് ആയാലും ഇനി ഷമിയെ പുറത്താക്കുക എളുപ്പമാകില്ല എന്ന് വസീം അക്രം

ഹാർദിക് പാണ്ഡ്യ ഇല്ലാതെ തന്നെ ഇന്ത്യക്ക് മികച്ച ഒരു ടീമാണ് ഉള്ളത് എന്ന് പാകിസ്താൻ പേസർ വസീം അക്രം. ഷമിയെ ഇനി ടീമിൽ നിന്ന് ഒഴിവാക്കുക എളുപ്പമല്ല എന്നും അദ്ദേഹം പറഞ്ഞു. “പാണ്ഡ്യ ഇല്ലെങ്കിലും ഈ സ്ക്വാഡ് മികച്ചതാണ്. ഹാർദിക് പാണ്ഡ്യ ഫിറ്റ് ആണെങ്കിൽ പോലും ഷമിയെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണ്. പാണ്ഡ്യയെ ഇപ്പോൾ ഇന്ത്യ റിസ്ക് ചെയ്യേണ്ടതില്ല എന്ന് എനിക്ക് തോന്നുന്നു. അക്രം പറഞ്ഞു.

“കാരണം ഇത് ഒരു ഹാംസ്ട്രിംഗിനോ ക്വാഡിനോ പരിക്കാണെങ്കിൽ, തുടക്കത്തിൽ നിങ്ങൾക്ക് സുഖം തോന്നുമെങ്കിലും, മത്സരത്തിൽ നിങ്ങൾക്ക് വേദന അനുഭവപ്പെടാം. അതിനാൽ അവൻ 100 ശതമാനം സുഖം പ്രാപിക്കട്ടെ, എന്നിട്ട് നിങ്ങൾക്ക് അവനെ കളിപ്പിക്കാം” അക്രം പറഞ്ഞു.

ഇനി ഇംഗ്ലണ്ടിനെ ആണ് ഇന്ത്യ നേരിടേണ്ടത്. ഇനിയും ആറ് ദിവസം ആ മത്സരത്തിനുണ്ട്. ആ സമയം കൊണ്ട് ഹാർദിക് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഇന്ത്യ വിശ്വസിക്കുന്നു.

Exit mobile version