Site icon Fanport

അഫ്ഗാൻ ശ്രീലങ്കയെ തോൽപ്പിച്ചതിനെ അട്ടിമറി എന്ന് വിളിക്കരുത് എന്ന് ദിനേഷ് കാർത്തിക്

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ അഫ്ഗാൻ വിജയത്തെ ഒരു അട്ടിമറി എന്ന് വിളിക്കേണ്ടതില്ലെന്ന് ദിനേഷ് കാർത്തിക്. ഇന്നലെ അഫ്ഗാൻ അവർക്ക് തോൽപ്പിക്കാൻ ആകുന്ന ഒരു ടീമിനെ തോൽപ്പിച്ചു എന്നേ ഉള്ളൂ എന്നും തുടക്കം മുതൽ അഫ്ഗാൻ ആണ് കളി നിയന്ത്രിച്ചത് എന്നും കാർത്തിക് പറഞ്ഞു.

അഫ്ഗാൻ 23 10 31 11 08 15 234

“ഇതിനെ ഒരു അട്ടിമറി എന്ന് വിളിക്കരുത്. അവർ ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്ന് തുടക്കം മുതൽ ഞങ്ങൾക്ക് തോന്നി. അവർ രണ്ട് നല്ല ടീമുകളെ തോൽപിച്ചു, അവയെ വേണമെങ്കിൽ അട്ടിമറി എന്ന് വിളിക്കാം. പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ അഫ്ഗാനിസ്ഥാൻ വിജയം സ്വാഭാവികമാണ്. അവർ വിജയിക്കും എന്ന് കരുതി തന്നെയാണ് തുടങ്ങിയത്.” കാർത്തിക് പറഞ്ഞു.

“ഏഷ്യാ കപ്പിൽ, അവർ ശ്രീലങ്കയെ തോൽപ്പിക്കുന്നതിന് അടുത്ത് എത്തുന്നത് ഞങ്ങൾ കണ്ടു, പക്ഷേ അന്ന് അത് സംഭവിച്ചില്ല,” കാർത്തിക് ക്രിക്ക്ബസിൽ പറഞ്ഞു.

“ടി20 ക്രിക്കറ്റിൽ, മികച്ച ഫലങ്ങൾ ഉണ്ടാക്കുന്ന ടീമാണ് അഫ്ഗാൻ, മികച്ച കളിക്കാർ അവർക്ക് യൗണ്ട്, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവർ ചെയ്സ് ചെയ്ത രീതി വളരെ അത്ഭുതകരമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version