ജയിച്ചത് മികച്ച ടോസ്, പക്ഷേ ബൗളിംഗ് കൈവിട്ടപ്പോള്‍ അതിന്റെ ഗുണം നഷ്ടമായി

പാക്കിസ്ഥാന് ടോസ് ലഭിച്ചത് മികച്ച കാര്യമായിരുന്നുവെങ്കിലും ശരിയായ രീതിയില്‍ പന്തെറിയാനാകാതെ പോയത് ആ ടോസിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പിച്ചില്‍ നിന്ന് ടേണ്‍ ലഭിയ്ക്കുമെന്നാണ് കരുതിയത് എന്നും അതാണ് താന്‍ രണ്ട് സ്പിന്നര്‍മാരെ കളിച്ചിച്ചതെന്നും സര്‍ഫ്രാസ് പറഞ്ഞു.

രണ്ട് സ്പിന്നര്‍മാരും നന്നായി പന്തെറിഞ്ഞുവെങ്കിലും ഇന്ത്യ സ്പിന്‍ കളിക്കുന്നതില്‍ മെച്ചപ്പെട്ട ടീമായതിനാല്‍ അധികം പ്രഭാവമുണ്ടാക്കിയില്ലെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. അത് പോലെ തന്നെ ബാറ്റിംഗിലും മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു ടീം പൊടുന്നനെ രണ്ട്-മൂന്ന് വിക്കറ്റ് നഷ്ടമായതോടെ താളെ തെറ്റുകയായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.

അടുത്ത നാല് മത്സരങ്ങളില്‍ നാല് വിജയം നേടിയാല്‍ ടീമിനു പ്രതീക്ഷിക്കുവാനുള്ള വകയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ കടുപ്പമേറിയതാകുകയാണെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

Previous articleകോപ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ വമ്പൻ തിരിച്ചുവരവുമായി ഖത്തർ
Next articleകുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും