ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

0
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ഇരു ടീമുകളുടെയും ലോകകപ്പ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് മടങ്ങുകയെന്ന പ്രതീക്ഷയിലാവും ടീമുകള്‍ മത്സരത്തെ സമീപിക്കുക. വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്, അസുഖ ബാധിതനായ കെമര്‍ റോച്ചിന് പകരം ഷാനണ്‍ ഗബ്രിയേല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങും. ശ്രീലങ്കന്‍ നിരയില്‍ മൂന്ന് മാറ്റമാണുള്ളത് ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, തിസാര പെരേര എന്നിവര്‍ക്ക് പകരം ലഹിരു തിരിമന്നേ, ജെഫ്രെ വാന്‍ഡെര്‍സേ, കസുന്‍ രജിത എന്നിവര്‍ ടീമിലേക്ക് എത്തി.

ശ്രീലങ്ക: കുശല്‍ പെരേര, ദിമുത് കരുണാരത്നേ, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ, ധനന്‍ജയ ഡിസില്‍വ, ഇസ്രു ഉഡാന, ജെഫ്രേ വാന്‍ഡെര്‍സേ, കസുന്‍ രജിത, ലസിത് മലിംഗ

വിന്‍ഡീസ്: ക്രിസ് ഗെയില്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഫാബിയന്‍ അല്ലെന്‍, ഷാനണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്