ട്രെന്റ് ബ്രിഡ്ജില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

- Advertisement -

ലോകകപ്പ് 2019ന്റെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ സംഘത്തില്‍ ആസിഫ് അലി മാത്രമാണ് പുറത്ത് പോകുന്നത്. അതേ സമയം വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയിസും ഷാനണ്‍ ഗബ്രിയേലും ഫിറ്റല്ലാത്തതിനാലും ഫാബിയന്‍ അല്ലെനും കെമര്‍ റോച്ചും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജേസണ്‍ ഹോള്‍ഡര്‍ അറിയിച്ചു.

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍

വിന്‍ഡീസ്: ക്രിസ് ഗെയില്‍, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്

Advertisement