ലോകകപ്പിൽ ചരിത്രമെഴുതാൻ ക്യാപ്റ്റൻ വില്ല്യംസൺ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലോകകപ്പിൽ ഇംഗ്ലണ്ട് – ന്യൂസിലാന്റ് ഫൈനൽ നടക്കുകയാണ്. ലോകകപ്പ് ഉയർത്താൻ അവസരമെന്ന പോലെ തന്നെ ഒരു ലോകകപ്പ് റെക്കോർഡ് സ്വന്തം പേരിലാക്കാനും ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ്ണിന് അവസരമുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന നായകൻ എന്ന റെക്കോർഡാണ് ന്യൂസിലാന്റ് ക്യാപ്റ്റനെ കാത്തിരിക്കുന്നത്.

2007 ലോകകപ്പില്‍ 548 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധയാണ് ഇപ്പോൾ ആ നേട്ടത്തിനുടമ. 548 റൺസ് തന്നെയാണ് ഇപ്പോൾ വില്ല്യംസണ്ണിനുമുള്ളത്. ഒരു റൺസ് കൂടി നേടിയാൽ ഈ ലോകകപ്പ് റെക്കോർഡ് താരത്തിന്റെ സ്വന്തമാകും.