500ന്റെ കടമ്പ പിന്നിട്ട് ന്യൂസിലാന്റിന്റെ വില്ല്യംസൺ

ലോകകപ്പിൽ 500 റൺസെന്ന കടമ്പ പിന്നിട്ട് ന്യൂസിലാന്റിന്റെ സൂപ്പർ താരം കെയിൻ വില്ല്യംസൺ. ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ പൊരുതി നേടിയ 67 റൺസാണ് ഇംഗ്ലണ്ട് ലോകകപ്പിൽ 500 കടത്തിയത്. ഈ ലോകകപ്പിൽ 500 കടക്കുന്ന ആദ്യ ന്യൂസിലാന്റ് താരമാണദ്ദേഹം. കഴിഞ്ഞ ലോകകപ്പിൽ ഗുപ്റ്റിൽ കീവികൾക്ക് വേണ്ടി 500 അടിച്ചപ്പോൾ ഇത്തവണ അത് വില്ല്യംസണ്ണായി. വീണു പോകുമായിരുന്ന കിവികളെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് വില്ല്യംസണ്ണായിരുന്നു.

ചാഹലാണ് വില്ല്യംസണ്ണിന്റെ വിക്കറ്റ് വീഴ്ത്തിയത്. മഴകാരണം നിർത്തിയ സെമി ഇന്ന് തുടരുന്നതാണ്. ഈ ലോകകപ്പിൽ ഇപ്പോൾ ഏറ്റവുമധികം റൺസ് നേടിയിരിക്കുന്നത് ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്. തകർപ്പൻ ഫോമിലുള്ള രോഹിത്ത് ലോകകപ്പിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും തകർക്കുമെന്നാണ് ഇന്ത്യൻ ആരാധ്കരുടെ പ്രതീക്ഷ.

Previous articleആഴ്‌സണലിലേക്ക് തിരിച്ചെത്തി വിഖ്യാതതാരം എഡു
Next articleപ്രതീക്ഷിച്ചതിലും മുമ്പ് ബെല്ലറിൻ കളിക്കളത്തിലേക്കു മടങ്ങും