പാകിസ്താൻ ക്യാപ്റ്റന് ട്രോളോട് ട്രോൾ, പിന്തുണയുമായി ഇന്ത്യൻ ആരാധകർ

- Advertisement -

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ബക്കിങ്ഹാം പാലസിൽ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റന്മാർ ക്യൂൻ എലിസബത്തിനെയും പ്രിൻസ് ഹാരിയേയും സന്ദർശിച്ചിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റന്മാരെല്ലാം ഫോർമ്മൽ ഡ്രെസ്സിൽ വന്നപ്പോൾ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് പാക്കിസ്ഥാന്റെ ട്രഡീഷണൽ ഡ്രെസ്സായ സൽവാർ കമ്മീസുമണിഞ്ഞാണ് എത്തിയത്. എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഫോർമ്മൽ ഡ്രെസ്സുമായി വരാതെയിരുന്ന പാകിസ്താൻ ക്യാപ്റ്റന് സമൂഹമാധ്യമങ്ങളിൽ ധാരാളം ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു.

പാക്കിസ്ഥാനെയും ക്രിക്കറ്റിനേയും വരെ സർഫ്രാസ് അപമാനിച്ചു എന്നാണ് പല ആരാധകരും പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി പാക്കിസ്ഥാൻ ക്യാപ്റ്റന് പിന്തുണയുമായി എത്തിയത് ഇന്ത്യൻ ആരാധകരാണ്. ട്രഡീഷണൽ വസ്ത്രങ്ങൾ ധരിച്ചതിൽ ട്രോളാന് എന്തിരിക്കുന്നു എന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതികരണം. ഏകവസ്ത്ര ധാരിയായി ബ്രിട്ടീഷ് രാജാവിനെ സന്ദർശിച്ച മഹാത്മാഗാന്ധിയെ ഉദാഹരിക്കുകയും ചെയ്തു മറ്റുചിലർ. പരമ്പരാഗതമായ വസ്ത്രധാരണത്തെ അപമാനിക്കരുതെന്നും കംഫർട്ടബിളായ വസ്ത്രധാരണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു.

Advertisement