ഐപിഎല്ലും ലോകകപ്പും തമ്മിൽ ബന്ധമില്ല – വിരാട് കൊഹ്ലി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിന് മുന്നോടിയായുള്ള മാധ്യമങ്ങളുമായുള്ള ഇന്ററാക്ഷനിടെയാണ് ഐപിഎല്ലുമായുള്ള താരതമ്യ ത്തെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗും ലോകകപ്പും തമ്മിൽ ബന്ധമില്ലെന്നും താര്യതമ്യം പാടില്ലെന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി പറയുന്നത്.

എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളും ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഐപിഎല്ലിലെ ഫോം നോക്കി ലോകകപ്പിന് മുന്നോടിയായി ധാരണകൾ വെച്ചു പുലർത്തരുതെന്നും കൊഹ്ലി പറഞ്ഞു. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യക്ക് സാധിക്കുമെന്നും വിരാട് കൊഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.