കുല്‍ദീപിന് പകരം ഭുവി, കേധാറിന് പകരം കാര്‍ത്തിക്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ഇന്ത്യ. ഇന്ത്യയുടെ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഗ്രൗണ്ട് ചെറുതായതിനാല്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തുകയാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി വ്യക്തമാക്കി. ഇന്ത്യയെക്കാള്‍ ഈ മത്സരം ഏറെ പ്രാധാന്യം ബംഗ്ലാദേശിനാണ്. ഇന്ന് പരാജയപ്പെട്ടാല്‍ ടീമിന്റെ ലോകകപ്പ് സാധ്യതകള്‍ അവസാനിക്കും. മഹമ്മദുള്ളയ്ക്ക് പകരം സബ്ബീര്‍ റഹ്മാന്‍ ബംഗ്ലാദേശ് ടീമിലേക്ക് എത്തുന്നു. മെഹ്ദി ഹസന് പകരം റൂബല്‍ ഹൊസൈനും ബംഗ്ലാദേശ് അവസരം കൊടുത്തിട്ടുണ്ട്.

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, സൗമ്യ സര്‍ക്കാര്‍, മൊസ്ദേക്ക് ഹൊസൈന്‍, സബ്ബീര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മഷ്റഫെ മൊര്‍തസ, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍