ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയമാണ് ടീമിന്റെ താളം തെറ്റിച്ചത് – മഹമ്മുദുള്ള

Bangladesh

സൂപ്പര്‍ 12ൽ ഒരു മത്സരം പോലും വിജയിക്കാത്ത ബംഗ്ലാദേശിന്റെ പ്രകടനത്തിൽ തിരിച്ചടിയായത് ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയമെന്ന് ക്യാപ്റ്റന്‍ മഹമ്മുദുള്ള.

ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടുവാന്‍ സാധിച്ചിരുന്നുവെങ്കിൽ തങ്ങള്‍ക്ക് കൂടുതൽ മൊമ്മന്റം ലഭിയ്ക്കുമായിരുന്നുവെന്നും കഴി‍ഞ്ഞ പരമ്പരയിൽ എല്ലാം വിജയത്തുടര്‍ച്ച ടീമിന് സ്വന്തമാക്കുവാനായിരുന്നുവെന്നും എന്നാൽ ഇത്തരം വലിയ ടൂര്‍ണ്ണമെന്റിൽ എപ്പോളും ആദ്യ മത്സരം ആണ് പ്രധാനം എന്നും മഹമ്മുദുള്ള വ്യക്തമാക്കി.

ശ്രീലങ്കയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയിരുന്നുവെങ്കിൽ ടീമിന് വലിയ ആത്മവിശ്വാസം ലഭിയ്ക്കുമായിരുന്നുവെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

Previous articleതന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തീരുമാനിക്കേണ്ടത് ബോര്‍ഡ് – മഹമ്മുദുള്ള
Next articleഗാരി ബല്ലാന്‍സിനെ സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്