വിജയം ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തും – ഷാക്കിബ് അല്‍ ഹസന്‍

Shakibalhasan

ഒമാനെതിരെ നേടിയ വിജയം ബംഗ്ലാദേശിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്നലെ ഒമാനെതിരെ വിജയം അനിവാര്യം ആയിരുന്നു.

ഒമാനെതിരെയും മത്സരത്തിന്റെ പല ഘട്ടത്തിലും ഒമാന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന നിമിഷത്തിൽ പരിചയസമ്പത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാകുകയായിരുന്നു.

ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്നാണ് ബംഗ്ലാദേശിന് വിജയം നേടിക്കൊടുത്തത്. ഷാക്കിബ് ബാറ്റിംഗിലും തിളങ്ങി. സ്കോട്‍ലാന്‍ഡിനോട് തോല്‍വിയേറ്റ് വാങ്ങിയതിന് ഇത്രയധികം വിമര്‍ശനം കേള്‍ക്കേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

ബാറ്റിംഗിൽ ബംഗ്ലാദേശിന് ഇനിയും മെച്ചപ്പെടുവാന്‍ കഴിയുമെന്നാണ് ഷാക്കിബ് പറഞ്ഞത്.

 

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമയം വരാൻ പോകുന്നു” – റൊണാൾഡോ
Next articleFast & Up ഗോകുലം കേരളയുമായുള്ള സഹകരണം തുടരും