ബാറ്റിംഗ് വേണ്ടെന്ന് വെച്ചത് എന്തെന്ന് വ്യക്തമാക്കി റഷീദ് ഖാന്‍

Afghanistan

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അവരുടെ പതിവ് രീതിയിൽ നിന്ന് വിഭിന്നമായ സമീപനമാണ് എടുത്തത്. കഴിഞ്ഞ 9 ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച അഫ്ഗാനിസ്ഥാന്‍ ഇത്തവണ ഫീൽഡിംഗാണ് തിരഞ്ഞെടുത്തത്.

ഇന്ത്യ പതറിയ ബാറ്റിംഗിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെയും ന്യൂസിലാണ്ടിനെതിരെയും ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ഈ ലോകകപ്പിൽ പൊതുവേ ടീമുകളെല്ലാം ബൗളിംഗാണ് ടോസ് നേടി തിരഞ്ഞെടുക്കാറ്. എന്നാൽ പ്രതീക്ഷിച്ച പോലെ തീരുമാനം അഫ്ഗാനിസ്ഥാന് അനുകൂലമായി വന്നില്ല.

ഇന്ത്യ പ്രൊഫഷണൽ സംഘം ആണെന്നും അവര്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കാതെ 200ന് മേലെയുള്ള റൺസ് നേടുകയാണുണ്ടായതെന്നും അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

Previous articleശ്രീലങ്കന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ – മിക്കി ആര്‍തര്‍
Next articleബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്