“ടി20 ലോകകപ്പിൽ കളിക്കുന്ന എന്നത് സ്വപ്നമായിരുന്നു” – സിറാജ്

Mohammadsiraj

ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ എത്താൻ കഴിയാത്തതിൽ നിരാശ ഉണ്ട് എന്ന് ഇന്ത്യൻ പേസ് ബൗളർ സിറാജ്. ടി 20 ലോകകപ്പിൽ കളിക്കുക എന്നത് തീർച്ചയായും ഒരു സ്വപ്നമായിരുന്നു എന്ന് സിറാജ് പറഞ്ഞു. എന്നാൽ ഈ സെലക്ഷൻ തന്റെ കയ്യിൽ അല്ല എന്നും സിറാജ് പറഞ്ഞു. എല്ലാം ഇവിടെ അവസാനിക്കുന്നില്ല. എനിക്ക് ഇനിയും നിരവധി ലക്ഷ്യങ്ങളുണ്ട് – മത്സരങ്ങൾ വിജയിക്കാൻ ടീമിനെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സിറാജ് പറഞ്ഞു.

സ്വയം മെച്ചപ്പെടാൻ താൻ ശ്രമങ്ങൾ തുടരും എന്നും സിറാജ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനം തനിക്ക് മികച്ച അനുഭവമായിരുന്നു. തന്റെ ക്യാപ്റ്റൻ വിരാടിനെറ്റും, മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെയും മുഴുവൻ ടീമിന്റെയും വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് എന്നും സിറാജ് പറഞ്ഞു

Previous articleമൂന്ന് പ്രധാന താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ചേർന്നു
Next articleമാഞ്ചസ്റ്റർ സിറ്റിയുടെ കളി കാണാൻ കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ വരണം എന്നാണ് ആഗ്രഹം ~ പെപ് ഗാർഡിയോള