പാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ

Thakur

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൂന്നാം ബൗളറായി ശർദ്ധുൽ താക്കൂറിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗർക്കാർ. ഹർദിക് പാണ്ഡ്യ പന്ത് എറിയുന്നില്ലെങ്കിൽ ഭുവനേഷ്വർ കുമാറിന് പകരം ശർദ്ധുൽ താക്കൂറിനു അവസരം നൽകണമെന്നും അജിത് അഗർക്കാർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ഒരു പന്ത് പോലും ഹർദിക് പാണ്ട്യ എറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലും ഹർദിക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ല. ബുംറ, ഷമി, ശർദ്ധുൽ താക്കൂർ, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരാണ് തന്റെ 6 ബൗളർമാർ എന്നും അഗർക്കാർ പറഞ്ഞു. ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

Previous articleദുരിതത്തിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റക്ക് എതിരെ
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമയം വരാൻ പോകുന്നു” – റൊണാൾഡോ