രോഹിതിന് അർധ സെഞ്ച്വറി, സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ എളുപ്പത്തിൽ മറികടന്ന് ഇന്ത്യ

Img 20211020 190648

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ വലിയ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 152 റൺസിൽ പിടിച്ചു നിർത്താൻ ഇന്ത്യക്ക് ആയിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 152 റൺസ് എടുത്തത്. അവറ്റ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 57 റൺസും സ്റ്റോയിനിസ് 41 റൺസും മാക്സ്‌വെൽ 37 റൺസും എടുത്തു. ഇന്ത്യക്കായി അശ്വിൻ രണ്ടു വിക്കറ്റും ജഡേജ, ഭുവനേശ്വർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി വിരാട് കോഹ്ലി ഇന്ന് രണ്ട് ഓവർ പന്ത് എറിഞ്ഞിരുന്നു.

153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമാണ് ലക്ഷ്യത്തിൽ എത്തിയത്. ഓപ്പണറും ഇന്നത്തെ ക്യാപ്റ്റനും ആയിരുന്ന രോഹിത് ശർമ്മ 41 പന്തിൽ 60 റൺസ് എടുത്തു റിട്ടയർ ചെയ്തു. 3 സിക്സും രണ്ട് ഫോറും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്. മറ്റൊരു ഓപ്പണറായ രാഹുൽ 39 റൺസ് എടുത്താണ് പുറത്തായത്. സൂര്യകുമാർ 27 പന്തിൽ 38 റൺസും ഹാർദിക് പാണ്ഡ്യ 8 പന്തിൽ 14 റൺസുമായി 17.5 ഓവറിലേക്ക് ഇന്ത്യം വിജയം പൂർത്തിയാക്കി.

Previous articleപ്രീസീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ ഗോകുലം കേരളക്ക് പരാജയം
Next articleനെതര്‍ലാണ്ട്സിനെ വീഴ്ത്തി നമീബിയയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം, ഡേവിഡ് വീസ് കളിയിലെ താരം