വെടിക്കെട്ടുമായി ഫഖർ സമാനും മുഹമ്മദ് റിസ്‌വാനും, ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായി പാകിസ്ഥാൻ

Pakisthan Babar Asam Riswan Australia

ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് മികച്ച സ്കോർ. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അർദ്ധ സെഞ്ച്വറി നേടിയ ഫഖർ സമാനും അർദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്ഥാൻ സ്കോർ മികച്ച നിലയിൽ എത്തിച്ചത്.

മുഹമ്മദ് റിസ്‌വാൻ 52 പന്തിൽ 67 റൺസ് എടുത്ത് പുറത്തായപ്പോൾ 32 പന്തിൽ നിന്ന് 55 റൺസ് എടുത്ത ഫഖർ സമാൻ പുറത്താവാതെ നിന്നു. ക്യാപ്റ്റൻ ബാബർ അസം 39 റൺസ് എടുത്ത് പുറത്തായപ്പോൾ ആസിഫ് അലി റൺസ് ഒന്നും എടുക്കാതെയും ഷൊഹൈബ് മാലിക് ഒരു റൺസ് എടുത്തും പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും പാറ്റ് കമ്മിൻസും ആദം സാംമ്പയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleലിവർപൂൾ ഇതിഹാസം ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകൻ
Next article“മിലാനിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”