ചാമ്പ്യന്മാരെ സന്നാഹ മത്സരത്തിൽ വീഴ്ത്തി പാക്കിസ്ഥാന്‍

Babarazam

ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ പാക്കിസ്ഥാന് നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെതിരെ 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 130/7 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ബാബര്‍ അസം(50), ഫകര്‍ സമന്‍ 24 പന്തിൽ പുറത്താകാതെ 46 എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാന്റെ വിജയം അനായാസമാക്കിയത്. വിന്‍ഡീസിനായി ഹെയ്ഡന്‍ വാൽഷ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി ഷിമ്രൺ ഹെറ്റ്മ്യര്‍ 28 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കീറൺ പൊള്ളാര്‍ഡ് 10 പന്തിൽ 23 റൺസ് നേടി. പാക്കിസ്ഥാന്‍ ബൗളിംഗിൽ ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺസ് വിട്ട് കൊടുക്കാതെ പന്തെറിഞ്ഞ ഇമാദ് വസീമും മുഹമ്മദ് ഹഫീസും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

Previous articleലോകകപ്പ് യോഗ്യത മത്സരത്തിൽ നെതര്‍ലാണ്ട്സിനെ തറപറ്റിച്ച് അയര്‍ലണ്ട്, കര്‍ട്ടിസ് കാംഫറിന് ഹാട്രിക്ക്
Next articleഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ഇന്ത്യ