സെമിയുറപ്പാക്കണമെങ്കിൽ ജയിക്കണം, നിര്‍ണ്ണായക മത്സരത്തിന് ഇന്ത്യയും ന്യൂസിലാണ്ടും

India

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ മികച്ച ക്രിക്കറ്റുമായി മുന്നോട്ട് പോകുമ്പോള്‍ ഇന്ന് വിജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തിൽ ഇരു രാജ്യങ്ങളും പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയതിനാൽ തന്നെ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ന്യൂസിലാണ്ട് നിരയിൽ ടിം സീഫര്‍ട്ടിന് പകരം ആഡം മിൽനേ ടീമിലേക്ക് എത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം ഡെവൺ കോൺവേ ഏറ്റെടുക്കും.

ഇന്ത്യന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനും ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദ്ധുൽ താക്കൂറും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: Ishan Kishan, Rohit Sharma, KL Rahul, Virat Kohli(c), Rishabh Pant(w), Hardik Pandya, Ravindra Jadeja, Shardul Thakur, Mohammed Shami, Varun Chakaravarthy, Jasprit Bumrah

ന്യൂസിലാണ്ട്: Martin Guptill, Daryl Mitchell, Kane Williamson(c), James Neesham, Devon Conway, Glenn Phillips(w), Mitchell Santner, Ish Sodhi, Adam Milne, Trent Boult, Tim Southee

 

 

Previous articleനമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍
Next articleകൊറേയയുടെ മാജിക്ക് ഫീറ്റ്, ഇന്റർ മിലാന് തകർപ്പൻ ജയം