ബുംറയുടെ പകുതി കഴിവെങ്കിലും ലഭിച്ചാൽ താന്‍ സന്തോഷവാന്‍ – നവീന്‍ ഉള്‍ ഹക്ക്

Naveenulhaq

ജസ്പ്രീത് ബുംറയുടെ പകുതി കഴിവെങ്കിലും തനിക്ക് തന്റെ കരിയറിൽ നേടുവാന്‍ ആയാൽ താന്‍ സന്തോഷവാനാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ യുവ പേസര്‍ നവീന്‍-ഉള്‍-ഹക്ക്.

ക്രിക്കറ്റിന്റെ കൂള്‍ & കാം കസ്റ്റമര്‍ ആണെന്നും ആ ബൗളറെ താന്‍ വളരെ അധികം ആരാധിക്കുന്നതാണെന്നും ക്രിക്കറ്റിന്റെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലും താരം മത്സരത്തെ സമീപിക്കുന്നത് ഏവര്‍ക്കും പാഠമാക്കാവുന്ന ഒന്നാണെന്നും അഫ്ഗാന്‍ താരം വ്യക്തമാക്കി.

ബുംറയോട് ഏറെ സാമ്യമുള്ള ബൗളിംഗ് ആക്ഷനാണ് നവീന്‍ ഉള്‍ ഹക്കിന്റേത്. ഈ താരതമ്യം ടി20 ലോകകപ്പിനിടയിലും ഉണ്ടായി.

Previous articleഫൈനലില്‍ കോൺവേയ്ക്ക് പകരം സീഫെര്‍ട് കളിക്കുമെന്ന് ന്യൂസിലാണ്ട് നായകന്‍
Next articleജനുവരിയിൽ സ്റ്റെർലിംഗിനെ ആർക്കും സിറ്റി വിൽക്കില്ല